മലപ്പുറം: തീവണ്ടികളിൽ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് ആർ പി എഫിന്റെ പിടിയിൽ. ഷൊർണൂർ – നിലമ്പൂർ പാതയില്‍ സർവീസ് നടത്തുന്ന തീവണ്ടികളിൽ പരിശോധന നടത്തിയിരുന്ന മങ്കട വേരുംപുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കർ (28) ആണ് പിടിയിലായത്.
റെയിൽവേയുടെ വ്യാജ ഐ ഡി കാർഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു വരുകയായിരുന്നു. സുൽഫിക്കർ കമ്പ്യൂട്ടർ ഉപയോഗിച്ച് ഐ ഡി കാർഡ് സ്വയം നിര്‍മിക്കുകയായിരുന്നു. നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ ഷൊർണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പൊലീസിന് തുടർ നടപടികൾക്കായി കൈമാറി.