കുമരകം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കുമരകത്ത് കാൽ നട പ്രചാരണ ജാഥ നടത്തി. കുമരകം സൗത്ത് മേഖല കമ്മറ്റി പ്രസിഡന്റ് മേഖല ജോസഫ് ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കവിത റെജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നോർത്ത് മേഖല സെക്രട്ടറി ഉഷ സലി ജാഥ ക്യാപ്റ്റനും, സൗത്ത് മേഖല സെക്രട്ടറി വൈസ് ക്യാപ്റ്റനും, നോർത്ത് മേഖല ട്രഷറർ മായ സുരേഷ് മാനേജറും ആയിരുന്നു. സിപിഎം നോർത്ത് ലോക്കൽ സെക്രട്ടറി, സുധീർ, സൗത്ത് ലോക്കൽ സെക്രട്ടറി കെ എം മുരളീധരൻ പുകസ സംസ്ഥാന കമ്മറ്റി അംഗം എം കെ ശിവദാസ്,നോർത്ത് മേഖല പ്രസിഡന്റ് കവിത ലാലു, കെ.എസ്.കെ.ടി.യു സി ഐ ടി യു നേതാക്കൾ പ്രസംഗിച്ചു.