പത്തനംതിട്ട: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ആശങ്കയും പ്രതിഷേധവുമുണ്ടെന്നും തീവ്രവാത സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ആൾക്കൂട്ട വിചാരണ നേരിട്ട കന്യാസ്ത്രീകളോട് കാട്ടിയത് ക്രൂരതയാണെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു.
നൂനപക്ഷങ്ങൾക്കു ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്രം ലഭിക്കാത്ത അവസ്ഥ ആശങ്കാജനകമാണ്. മതപരിവർത്തനവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തുടർക്കഥ ആവുകയാണ്. രണ്ട് കന്യാസ്ത്രീകളെയും ഉടൻ മോചിപ്പിക്കണമെന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു
Advertisements