കൊച്ചി: അമ്മയെയും മകളെയും മകളുടെ ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി വെണ്ണലയിലാണ് സംഭവം. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ(65), മകള്‍ രജിത(35), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ച നിലയിലും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. പൊടിമില്‍ നടത്തുകയായിരുന്നു പ്രശാന്ത്. പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. സാമ്പത്തികപ്രതിസന്ധി മൂലം മരിക്കുന്നതായി ഇവരുടെ ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു. തിരുവല്ലയിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നാലെയാണ് കര്‍ഷകന്റെ മരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)