കുടുംബ വഴക്ക്: തൃശ്ശൂരിൽ മകനേയും കുടുംബത്തേയും പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; രണ്ടുപേരുടെ നില ഗുരുതരം; ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ പിതാവ്

തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ കുടുംബത്തെ പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.  ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയത്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ജോൺസണും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Advertisements

പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

Hot Topics

Related Articles