കോട്ടയം: പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു. സ്പെഷ്യൽ ക്ലാസിനായി പോയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി..
സംഭവത്തിൽ കുറുമുള്ളൂർ അഭിനവം വീട്ടിൽ അജിവുനെയാണ് കോട്ടയം അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ്ജ് വെറുതെവിട്ടുകൊണ്ട് ഉത്തരവായത്. 2017 ഡിസംബർ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കം മൂലം ഇയാളെ പോക്സോ കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയാണ് കോടതി യുവാവിനെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ പി രാജീവ് കോടതിയിൽ ഹാജരായി.