കോതമംഗലം : 600 നിർദ്ധന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.
കോതമംഗലം സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും കൊടുത്തു വരാറുള്ള നിർദ്ധന കുഞ്ഞുങ്ങൾക്കുള്ള ബാഗ്, കുട, നോട്ട്ബുക്കുകൾ അടങ്ങിയ കിറ്റ് 600 ൽ പരം കുട്ടികൾക്ക് ഈ വർഷവും സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിൽ വച്ച് കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു. യരുശലേം മെത്രാപ്പോലീത്ത മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിന് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന കുട്ടികൾക്കുള്ള പഠനസഹായ വിതരണം മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി നിർവഹിച്ചു. നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ, ഫാ. തമ്പി മാറാടി എന്നിവർ നിർവഹിച്ചു. ഡയറക്ടർ ബ്രദർ. ജോണി തോളേലി, പി.വി വർഗീസ്, സിസ്റ്റർ സൂസന്ന, ഗോഡ്ളി പി ജോണി, എം എസ് ബെന്നി, ബെന്നി പാണംകുഴി എന്നിവർ പ്രസംഗിച്ചു.