കോട്ടയം : സർവീസിലിരിക്കെ
മരണപ്പെടുന്ന ജീവനക്കാരുടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശ്രിതർക്ക് ജോലി ലഭിക്കുന്ന
പദ്ധതിയായ സമാശ്വാസ തൊഴിൽദാന പദ്ധതി അട്ടിമറിക്കാനുള്ള
നീക്കം ഉപേക്ഷിക്കണമെന്നും
പതിമൂന്ന് വയസിന് താഴെയുള്ള ആശ്രിതർക്ക് സമാശ്വാസ തൊഴിലിനുള്ള അപേക്ഷയ്ക്ക് അർഹതയുണ്ടാകില്ല
എന്ന നിർദ്ദേശം അവകാശ ലംഘനമാണെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. ആശ്രിത നിയമന അട്ടിമറിക്കെതിരെ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നടത്തി കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ അന്തസത്ത തകർക്കുന്ന രീതിയിൽ
ജോലിക്ക് പകരം സമാശ്വാസ ധനം എന്നുള്ള നിർദ്ദേശം
അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി നിലനിൽക്കുന്ന ആനുകൂല്യം നിഷേധിക്കാനുള്ള ശ്രമങ്ങൾ എല്ലാ വിഭാഗം ജീവനക്കാരും ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യാക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അക്ഷറഫ് പറപ്പള്ളിൽ , ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷിജബീവി, കണ്ണൻ ആൻഡ്രൂസ് , ഷാജിമോൻ പി എസ് , സുരേഷ് ബാബു , ഇ എസ് അനിൽ കുമാർ ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ, ബിജു ആർ , അജേഷ് പി വി റോബി ജെ , സ്മിത രവി, എന്നിവർ പ്രസംഗിച്ചു. സജിമോൻ സി ഏബ്രഹാം , ബിജുമോൻ പി.പി. , പി എൻ ചന്ദ്രബാബു , സിജിൻ മാത്യു, പ്രവീൺ ലാൽ ഓമനക്കുട്ടൻ , കെ എസ് ജയമാകുമാർ , മനോജ് കുമാർ പി.ബി , സനീഷ് എസ് , രാജേഷ് വി.ജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.