വൈക്കത്ത് മാതൃകാ കൃഷി തോട്ടം ഒരുക്കുന്നു : കൃഷി തോട്ടം ഒരുക്കുന്നത് കൃഷിഭവനും നഗരസഭയും ചേർന്ന്

വൈക്കം: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ ശാസ്ത്രീയമായി കൃഷി ചെയ്ത് മാതൃകാതോട്ടമൊരുക്കാൻ കൃഷി വകുപ്പും വൈക്കം നഗരസഭ കൃഷിഭവനും മാതൃകാ കൃഷിതോട്ടമൊരുക്കുന്നു. വൈക്കം കായലോരത്തെ സർക്കാർഅതിഥിമന്ദിര അങ്കണത്തിലാണ് ജൈവ പച്ചക്കറി തോട്ടമൊരുക്കുന്നത്. അര ഏക്കർ സ്ഥലത്താണ് കൃഷിത്തോട്ടമൊരുക്കുന്നത്. മണ്ണിലും ചട്ടികളിലുമായാണ് പച്ചക്കറി തൈകൾ നടുന്നത്.ഇതിനായി മണ്ണിൽ അലിയുന്ന പ്ലാസ്റ്റിക്കും ചട്ടികളുമാണ് ഉപയോഗിക്കുന്നത്. വെണ്ട,തക്കാളി,മുളക്, വഴുതന,ചീര തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ധാരാളമാളുകൾ എത്തുന്ന നഗരമധ്യത്തിലെ സ്ഥാപനത്തിൽ തളിർത്ത് പൂവിട്ടു കായ്ക്കുന്ന പച്ചക്കറികൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് കുടുംബങ്ങൾ വീടുകളിൽ വിഷരഹിതമായി പച്ചക്കറി ഉൽപാദിപ്പിക്കണമെന്നാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മാതൃകാ തോട്ടത്തിൽ വിളയുന്ന പച്ചക്കറികൾ കൃഷി വകുപ്പ് അധികൃതർ വിൽപന നടത്താതെ നഗരപരിധിയിലെ സ്കൂളുകൾക്കും നിരാലംബർ താമസിക്കുന്ന സദനങ്ങൾക്കും ഭക്ഷണം തയ്യാറാക്കാൻ സൗജന്യമായി നൽകും. ഇന്ന്(14-2-2025) ഉച്ചകഴിഞ്ഞ് മൂന്നിന് പച്ചക്കറി തൈ നട്ട് സി.കെ.ആശ എം എൽ എ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് അധ്യക്ഷത വഹിക്കും. ജില്ല കൃഷി ഓഫീസർ സി.ജോജോസഫ് പദ്ധതി വിശദീകരണം നടത്തും.കൃഷി വകുപ്പ് കോട്ടയം നോഡൽ ഡിഡി പി.പി.ശോഭ,

Advertisements

എൻഡബ്ല്യുഡി പി ആർ എ ഡെപ്യൂട്ടി ഡയറക്ടർ പി. റെജിമോൾ തോമസ്,
വെജിറ്റബിൾ ഡവലപ്പ്മെൻ്റ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ കൗൺസിലർമാർ, വൈക്കം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനുചന്ദ്രബോസ്, നഗരസഭ കൃഷിഭവൻഓഫീസർ ഷീലറാണി, ബ്ലോക്ക് കോ-ഓർഡിനേറ്റർ നിമിഷകുര്യൻ, നഗരസഭ കൃഷിഭവൻ അസിസ്റ്റൻ്റുമാരായ മെയ്സൺമുരളി, വി.വി.സിജി, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അസിസ്റ്റൻ്റ് എഞ്ചിനിയർ തുടങ്ങിയവർ സംബന്ധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.