നെൽ കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ കർഷക ധർണ 27 ന് 

അയ്മനം: നെൽ കർഷകരോടുള്ള സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകളുടെ അവഗണനക്കെതിരെ അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അയ്മനം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തുന്നതാണെന്ന് മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അറിയിച്ചു. 

Advertisements

നെല്ല് സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക, സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം 10 ദിവസത്തിനകം ബാങ്കുകൾ വഴി കർഷകർക്ക് നൽകുക, കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പിലാക്കുക, മൂവാറ്റുപുഴ – അതിരമ്പുഴ കനാൽ പദ്ധതി ഉടൻ പൂർത്തിയാക്കുക, കേന്ദ്ര ഗവൺമെന്റിന്റെ ഫസൽ ബീമാ യോജന പദ്ധതി (ഇൻഷുറൻസ്) പ്രാദേശിക കാലാവസ്ഥാധിഷ്ഠിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.