കുറവിലങ്ങാട് : കാഴ്ചയുടെ വിരുന്ന് ഒരുക്കുകയാണ് അഗേവ് അമേരിക്കാന എന്ന അപൂർവ്വസചെടി കുറവിലങ്ങാട് വട്ടംകുഴിത്തടം ജോയിയുടെ വീട്ടുമുറ്റത്ത് പൂത്തുവിരിഞ്ഞു. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കാണുന്ന ആസ്പരാഗേസിയേ കുടുംബത്തിൽ പെടുന്ന ഈ ചെടി വിരളമായിമാത്രം പൂക്കുന്ന ഇനമാണ്. ഇവ കുലച്ചു തട്ടുകൾ പോലെ വിരിഞ്ഞ പൂക്കൾ ആളുകളെ ആകർഷിക്കുന്നു. 10 വർഷം മുമ്പ് ജോയിയുടെ ഭാര്യ ലിസി കൊണ്ടുവന് നട്ട് പരിപാലിച്ചതാണ് ഈ അപൂർവ്വ സസ്യം.
ഈ ചെടി പൂർണ്ണവളർച്ചയെത്തി പൂക്കണമെങ്കിൽ 10 വർഷം വേണം. പൂർണ്ണമായി വളർന്നതിനു ശേഷമാണ് പൂക്കൾ വിരിയുന്നത്. ജീവിത ചക്രത്തിനുള്ളിൽ പുഷ്പിക്കുന്നത് ഒരിക്കൽ മാത്രം. പൂത്തുലഞ്ഞു കാഴ്ചയുടെ വിരുന്ന് ഒരുക്കിയ ശേഷം ആ ചെടി നശിക്കും. പുതിയവ പൊട്ടിമുളയ്ക്കും. 4 മീറ്ററിലധികം ഉയരത്തിൽ വളരുന്ന പൂക്കുലയാണ് ചെടിയിൽ ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
10 വർഷങ്ങൾക്ക് മുമ്പ് വെച്ചുപിടിപ്പിച്ച ഈ ചെടി ഇപ്പോൾ പത്താം വർഷത്തിൽ പൂക്കൾ വിരിഞ്ഞു. ചെടിയിൽ നിന്നും വീഴുന്നതിനു മുൻപു തന്നെ മുളച്ചു തുടങ്ങുന്ന വിത്തുകളാണ് ഇവയുടേത്. ഔഷധഗുണമുണ്ട്. മെക്സിക്കൻ വംശജനായ ഈ ചെടി അലങ്കാര സസ്യമായി നമ്മുടെ നാടുകളിൽ അപൂര്വമായിട്ടുണ്ട്.