നെൽകർഷക സംരക്ഷണ സമിതിയുടെ പ്രതിഷേധ സംഗമവും താലൂക്ക് ഓഫീസ് മാർച്ചും 

ആലപ്പുഴ: മങ്കൊമ്പ് നെൽകർഷരുടെ രോക്ഷം ഇരമ്പിയാർത്ത സമരത്തിനാണ്  ആലപ്പുഴ സാക്ഷ്യം വഹിച്ചത്.  നെൽവില അടിയന്തിര മായി നല്കുക, വില വായ്പയായി നല്കുന്ന

Advertisements

 സമ്പ്രദായം അവസാനിപ്പിക്കുക,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈകാര്യ ചെലവ് സമ്പൂർണ്ണമായും സർക്കാർ നല്കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, പുതിയ പമ്പിംഗ് വൈദ്യുതി ചാർജ് നയം പുനപരിശോധിക്കുക, മട വീണ പാടശേഖരങ്ങളുടെ നഷ്ടപരിഹാരം ഉടൻ നല്കുക, വിള നശനഷ്ടപരിഹാര ഇൻഷുറൻസ് തുക നല്കുക, വേനൽമൂലം വിളവു കുറഞ്ഞ കർഷകർക്ക് പ്രകൃതിദുരന്ത നഷ്ടപരിഹാരം നല്കുക, പ്രൊഡക്ഷൻ ബോണസ് കുടിശ്ശിക നല്കുക, കാർഷിക നയരൂപീകരണ സമിതിയിൽ യക്ഷാർത്ഥ കർഷകന് പ്രാതിനിധ്യം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാടശേഖര സമിതികളുടെയും കർഷകരുടെയും, കർഷക സംഘടനകളുടെയുംഐക്യവേദിയായ നെൽകർഷക സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തിൽ കർഷകർമങ്കൊമ്പ് പാഡിഓഫീസിനു മുമ്പിൽ പ്രതിഷേധ സംഗമവും താലൂക് ഓഫീസ് മാർച്ചും നടത്തി.

പാഡിഓഫീസിനു മുമ്പിൽ നടന്ന സംഗമത്തിൽ കൺവീനറായ ഇ.ആർ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. നെൽകർഷക സംരക്ഷണസമിതി കോട്ടയം ജില്ലയിലെ കൺ വീനറും കർഷക സമര നായികയുമായ  റജീന കാഞ്ഞിരം സമരം  ഉൽഘാടനം ചെയ്തു. കർഷകർക്ക് ലഭിച്ച പി.ആർ.എസിൻ്റെ കോപ്പിയെടുത്ത് കഞ്ഞി വച്ചു പ്രതിഷേധിച്ചാണ് സംഗമം നടന്നത്.താലൂക്ക് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധയോഗത്തിന് ജോർജ് മാത്യൂ വാച്ചാപറമ്പ് അദ്ധ്യക്ഷത വഹിച്ചു. 

നെൽകർഷക സംരക്ഷണസമിതി കൺവീനന്മാരായ സോണിച്ചൻ പുളിംകുന്ന്, പി.ആർ.സതീശൻ, ജോസ് കാവനാടൻ,

സി.റ്റി.തോമസ് കാച്ചാം കോടം, ജോഷി വർഗ്ഗീസ്, ജംയിസ് കല്ലൂ പാത്ര, ജോൺ.സി.ടി റ്റോ,പയസ് ഇടയാടി, ഗോപിനാഥൻ , എ.ഐ.കെ.കെ.എം.എസ് സംസ്ഥാന സെക്രട്ടറി എൻ.വിനോദ് കുമാർ, അനിൽ ബോസ്, കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനർ എസ്.രാജീവൻ, സൂരജ്.വി, സുഭാഷ് പറമ്പിശ്ശേരി, ലാലിച്ചൻ പളളിവാതുക്കൽ,സണ്ണിച്ചൻ, പി.വേലായുധൻ നായർ, തോമസ് കുട്ടി ചീരംവേലിൽ,ദിലീപ് ,സെൽജു ആറു പറ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിഷേധ സംഗമത്തിനും പ്രകടനത്തിനും ജയൻ ജോസ് , കാർത്തികേയൻ കൈനകരി ,മോഹനൻ കുന്നങ്കരി,അനീഷ് തകഴി, ടോം ജോസഫ്, ബിജു സേവ്യർ, മാത്യൂ തോമസ് ,ഷാജി പണിക്കരുപറമ്പിൽ, മണിലാൽ മംഗലം കായൽ, ഷാജി മുടന്താഞ്ജലി, വിശ്വനാഥപിള്ള തുടങ്ങിയവർ നേതൃത്വം നല്കി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.