ഗ്രാമീണ മേഖലയുടെ വളർച്ചയ്ക്ക് പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലം: ജോസ് കെ മാണി എം.പി

പ്രവിത്താനം : ഗ്രാമീണ മേഖലയുടെ വളർച്ചയിൽ പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനംപള്ളി – മലങ്കോട് – അന്തീനാട് റോഡിൻറെ ഉദ്ഘാടന നിർവഹിക്കുകയായിരുന്നു അദ്ദേഹം

Advertisements

കഴിഞ്ഞ 25 വർഷക്കാലങ്ങൾക്കിടയിൽ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 2023 – 24 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വർഷങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ലാതെ വാഹന ങ്ങൾക്കും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു.മൂന്നു സ്കൂളുകൾ പ്രവിത്താനം പള്ളി എന്നിവിടങ്ങളിലേക്ക് നിരവധി ആളുകൾ എത്തിയിരുന്നത് ഈ റോഡിലൂടെയാണ് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.പ്രവിത്താനം പള്ളി വികാരി ഫാദർ ജോർജ് വേളൂ പ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് മാരായ ബീന ടോമി ,ജി ജിതമ്പി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായആനന്ദ് ചെറുവള്ളി , ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോസ്, സുധാ ഷാജി, അനുമോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. photo:-ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പ്രവിത്താനം പള്ളി – മലങ്കോട് – അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കുന്നു .ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ,നിർമ്മല ജിമ്മി പ്രവിത്താനം പള്ളി വികാരി ഫാദർ ജോർജ് വേളൂ പ്പറമ്പിൽ തുടങ്ങിയവർ സമീപം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.