കര്‍ഷകരുമായി മുഖ്യമന്ത്രിയുടെ സംവാദം ; രണ്ടായിരം പേർ പങ്കെടുക്കും

ആലപ്പുഴ : നവകേരള സദസിന്‍റെ തുടര്‍ച്ചയായി കാര്‍ഷികമേഖലയുടെ നയരൂപീകരണത്തിനു മുന്നോടിയായി മുഖ്യമന്ത്രി കര്‍ഷകരുമായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരുമായും സംവദിക്കുന്ന മുഖാമുഖം മാര്‍ച്ച്‌ രണ്ടിന് ആലപ്പുഴയില്‍ നടക്കും.കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്‍ററില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മുഖാമുഖം. എട്ടിന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 

Advertisements

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. മന്ത്രി സജി ചെറിയാന്‍, മന്ത്രി ജെ. ചിഞ്ചുറാണി, ജില്ലയിലെ എംപി, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കാര്‍ഷിക സംരംഭകര്‍, കാര്‍ഷിക മേഖലയിലെ അക്കാദമിക്ക് സ്ഥാപനങ്ങള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും. ഫിഷറീസ് മേഖലയില്‍ നിന്ന് 250, മൃഗസംരക്ഷണ മേഖലയില്‍നിന്ന് 250, കാര്‍ഷിക മേഖലയില്‍നിന്ന് 1100 തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട 2000 ആളുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരിപാടിയുടെ ഭാഗമാകുക. 

നാളികേര കര്‍ഷകര്‍, നെല്‍കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, യുവ കര്‍ഷകര്‍, പ്രവാസി കര്‍ഷകര്‍, കുട്ടി കര്‍ഷകര്‍, ഇസ്രയേലില്‍ നിന്ന് പരിശീലനം ലഭിച്ച കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളിലുള്ളവരെ പങ്കെടുപ്പിക്കും. ജില്ലയിലെ 249 പച്ചക്കറി കര്‍ഷകര്‍, 154 നാളികേര കര്‍ഷകര്‍, 144 നെല്‍ക്കര്‍ഷകര്‍ തുടങ്ങി 745 പേര്‍ പരിപാടിയുടെ ഭാഗമാകും. അഞ്ചു കുട്ടി കര്‍ഷകരാണ് പങ്കെടുക്കുക.

കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി പത്തോളം വിദഗ്ധര്‍ വേദിയില്‍ ഉണ്ടാകും. കാര്‍ഷിക പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. കേര, ഹോര്‍ട്ടികോര്‍പ്, കേരശ്രീ, കേരഗ്രാമം, ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി തുടങ്ങിയ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ 33 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.