മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പിനി കാര്‍ഷികവിള സംസ്‌ക്കരണ ഫാക്ടറി നിര്‍മാണോദ്ഘാടനം നാളെ പൂഴിക്കോലില്‍

കടുത്തുരുത്തി: മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പിനിയുടെ മൂന്നാമത്തെ കാര്‍ഷികവിള സംസ്‌ക്കരണ ഫാക്ടറിയുടെ നിര്‍മാണോദ്ഘാടനം നാളെ പൂഴിക്കോലില്‍ നടക്കും. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ശേഖരിച്ചു മൂല്ല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്ന ഫാക്ടറിയുടെ ശിലാസ്ഥാപനമാണ് നാളെ നടക്കുന്നത്. കമ്പിനിയുടെ കീവിലുള്ള മൂന്നാമത്തെ ഫാക്ടറിയാണ് പൂഴിക്കോലില്‍ ആരംഭിക്കുന്നതെന്ന് കമ്പിനി ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര പത്രസമ്മേളനത്തില്‍ അറിയിച്ചു. നമ്പാര്‍ഡിന്റെയും എന്‍സിഡിസിയുടെയും സഹകരണത്തോടെയാണ് പദ്ധതികള്‍ കമ്പിനി നടപ്പാക്കുന്നത്. പീരുമേഡ് ഡെവലപ്പുമെന്റ് സൊസൈറ്റിയാണ് കമ്പിനിയുടെ മേല്‍നോട്ടം വഹിക്കുന്നത്. കര്‍ഷകരെ ആധൂനിക കൃഷി രീതിയില്‍ പരിശീലിപ്പിച്ചു എഐ ഉപയോഗിച്ചു ഇസ്രായേല്‍, ചൈന, വിയ്റ്റ്‌നാം കൃഷി രീതികള്‍ നടപ്പാക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പതിനായിരം ഫാരമ്#ര്‍ പ്രൊഡ്യൂസര്‍ കമ്പിനികളെ ദേശീയതലത്തില്‍ സംഘടിപ്പിച്ചതിട്ടുണ്ട്. ഇതില്‍പെട്ട കമ്പിനിയാണ് മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പിനിയെന്നും അധികൃതര്‍ അറിയിച്ചു. കമ്പിനിയുടെ നേതൃത്വത്തില്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചു നാനോ ദ്രവ വളങ്ങള്‍ ഏരിയല്‍ സ്േ്രപ നടത്തി വരുന്നതായും അധികൃതര്‍ പറഞ്ഞു. നാളെ രാവിലെ പത്തിന് മോന്‍സ് ജോസഫ് എംഎല്‍എ കമ്പിനിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ര് പി.സി. കുര്യന്‍, ആര്‍ബീസ് ചെയര്‍മാന്‍ പി.കെ. രാജു, നയന ബിജു തുടങ്ങിയവര്‍ പ്രസംഗിക്കും. പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോര്‍ജ് അമ്പഴത്തിനാല്‍ വെഞ്ചരിപ്പ് നിര്‍വഹിക്കും. കമ്പിനി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എം.വി. മനോജ്, ജെയ്‌സണ്‍ തോമസ്, തോമസ് തട്ടുംപുറം, വി.എം. മാത്യു, സ്‌കറിയ വേഴപ്പറമ്പില്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles