കോട്ടയം :കേരളത്തിന്റെ കാർഷിക മേഖല നെരിടുന്ന ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് രണ്ടാം പിണറായി മന്ത്രി സഭയുടെ ഒന്നാം വാർഷിക ദിനത്തിൽ കേരള കർഷക യൂണിയൻ സംസ്ഥാന വ്യാപകമായി വഞ്ചന ദിനം ആചരിച്ചു.
കോട്ടയത്ത് കേരള കോൺഗ്രസ് ഓഡിറ്റോറിയത്തിൽ ഇതോടാനുബന്ധിച്ച് ചേർന്ന കർഷക യൂണിയൻ സംസ്ഥാന നേത്യ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യങ്ങളെ തുടർന്നുണ്ടായിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും വേനൽ മഴയെ തുടർന്ന് സംഭവിച്ചിരിക്കുന്ന കൃഷിനാശവും കണക്കിലെടുത്ത് നെൽകൃഷികാർക്ക് വേണ്ടി സംസ്ഥാന സർക്കാർ നഷ്ടപരിഹാര ആശ്വാസ നടപടി പ്രഖ്യാപിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
നെൽ കാർഷിക മേഖല പരിപൂർണ്ണമായും തകർച്ച നേരിട്ടിട്ടും സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കാത്തത് ഏറ്റവും വലിയ അനീതിയാണ് .കർഷക ആത്മഹത്യ സംഭവിച്ചിട്ടും എല്ലാ കാർഷികവിളകളും വില തകർച്ച നേരിടുകയാണ് .സർക്കാരിന്റെ പ്രത്യേക സഹായം ഇല്ലാതെ ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മാർഗ്ഗമില്ല.ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് ഫലപ്രദമായ വിധത്തിൽ നടപ്പാക്കാൻ കഴിയുന്ന മിനിമം സപ്പോർട്ട് പ്രൈസ് പ്രധാനപ്പെട്ട എല്ലാ കാർഷിക വിളകൾക്കും സംസ്ഥാന സർക്കാർ യാഥാർത്ഥ്യം ആക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കൃഷിക്കാരുടെ ഉത്പാദന ചെലവ് പതിൻമടങ്ങ് വർദ്ധനവിന്നോടൊപ്പം രാസവളത്തിന്റെ അന്യായമായ വിലവർധനവും ഇരട്ടി പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത് .കാർഷിക മേഖലയുടെ രക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൃഷിക്കാരോടുഉള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിവിധങ്ങളായ കർഷക പ്രക്ഷോഭം ആരംഭിക്കാൻ കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നേതൃയോഗങ്ങൾ വിളിച്ചു ചേർന്നതാണ്
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ .ജോയി അബ്രാഹം എക്സ് എം.പി,പാർട്ടിയുടെ വൈസ് ചെയർമാൻമരായ മാത്യു സ്റ്റീഫൻ എക്സ് എംഎൽഎ , കെ.എഫ് വർഗ്ഗീസ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമമ്പിൽ , അഡ്വ. ജയ്സൺ ജോസഫ് കർഷക യൂണിയൻ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന, സംസ്ഥാന ഭാരവാഹികളായ ജോയി തെക്കേടത്ത്, സി.റ്റി തോമസ്, തോമസ് ഉഴുന്നാലിൽ, അബ്രാഹം ഈറ്റയ്ക്കൽ, പി.കെ മാത്തുക്കുട്ടി, സി.റ്റി പോൾ , വർഗീസ് കോലാനിക്കൽ ,ജോണി പുളിന്തടം, ആന്റച്ചൻ വെച്ചുച്ചിറ, നിധിൻ സി. വടക്കൻ , ജോയി കെ.മാത്യു, ബിജോയി പ്ലാത്താനം , മാർട്ടിൻ കോലടി , സണ്ണി തെങ്ങുംപള്ളി, ജോയി . സി. കാപ്പിൽ , ജോജോ തോമസ്, ഇ. ഷാബുദ്ദീൻ, സാബു കുളക്കട, കുഞ്ഞ് കളപ്പുര, തൊമ്മച്ചൻ പാലുവേലി, ബിനു ജോൺ, ബാബു കീച്ചേരിൽ , മടന്തമൺ തോമസ്, ഷാജൻ മാത്യു, വൈ. രാജൻ, കുറ്റിയിൽ ശ്യാം, റ്റി. ഏ പ്ലാസിഡ്, സോജൻ ജോർജ് , അഡ്വ. രാജൻ തോമസ്, സജി തെക്കേക്കര, അവിരാച്ചൻ മുല്ലൂർ, ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.