കോട്ടയം : കർഷക സമരത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഡൽഹിയിൽ ഒരു വർഷക്കാലമായി കർഷകർ നടത്തി വരുന്ന സമരത്തിന് മുന്നിൽ കേന്ദ്ര നേതൃത്വം ഒടുവിൽ മുട്ടുമടക്കുകയായിരുന്നു.മൂന്ന് കർഷക നിയമങ്ങളും പിനവലിക്കുവനാണ് കേന്ദ്രം തീരുമാനിച്ചത്. കോട്ടയം മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് മുന്നിൽ സമാപിച്ചു. യോഗം ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ബി ശശികുമാർ , ഏരിയ കമ്മിറ്റി അംഗങ്ങളായ സി എൻ സത്യനേശൻ , റ്റി എം രവീന്ദ്രൻ , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് ബിനോയ് എന്നിവർ സംസാരിച്ചു.