ശബരിമലയിലെ ഗതാഗത തടസം നീങ്ങി; എല്ലാ റോഡുകളും യാത്രയ്ക്ക് സജ്ജം

തിരുവല്ല: ശക്തമായ മഴ സാഹചര്യത്തിൽ വെള്ളക്കെട്ടിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളിൽ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകൾ) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Advertisements

കൊച്ചാലുംമൂട് – പന്തളം റോഡ്, പന്തളം-ഓമല്ലൂർ റോഡ്, പന്തളം-കൈപ്പട്ടൂർ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂർ റോഡ്, അടൂർ-കൈപ്പട്ടൂർ-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് സാധാരണനിലയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം അടൂർ-കൈപ്പട്ടൂർ-പത്തനംതിട്ട റോഡിൽ കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലത്തിൽകൂടി ഭാരം കുറഞ്ഞ വാഹനങ്ങൾ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

Hot Topics

Related Articles