പുതുപ്പള്ളി: പൊതുപ്രവർത്തന രംഗത്ത് പാവപ്പെട്ടവർക്ക് പ്രഥമ പരിഗണനൽകി രാഷ്ട്രീയക്കാരനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡി.സി. സി .പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംഘടിപ്പിച്ച “ഉമ്മൻ ചാണ്ടി ഓർമയിലെന്നും ” അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സ്വന്തം ജീവിതം മാറ്റിവച്ച് മറ്റുള്ളവർക്കായി സമർപ്പിത ജീവിതം നയിച്ച ജനകീയ മുഖം ഉമ്മൻ ചാണ്ടിക്കല്ലാതെ മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായിട്ടുള്ള ബന്ധത്തിനാണ് കുടുംബ ബന്ധത്തേ ക്കാൾ പ്രാധാന്യം കൊടുത്തെന്നും അതിന്റെ പ്രതിഫലനമാണ് പിതാവിന്റെ മരണത്തിനു ശേഷം ലഭിച്ചു കൊണ്ടിരിക്കുന്ന ജനപ്രവാഹമെന്നു ഞാൻ വിശ്വസിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ. മണിലാൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.എസ്.പി.എ.സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, സംസ്ഥാന ഭാരവാഹികളായ രാജൻ കുരുക്കൾ കെ.വി.മുരളി, ടി.എസ്.സലിം, ജെ.ബാബു രാജേന്ദ്രൻ നായർ , ആർ കുമാരദാസ് ,വി. മധുസൂദനൻ , രാജു കുഴിവേലി, നസീം ബീവി,ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് എ.ആർ. സുരേന്ദ്രൻ , കെ.ഡി.പ്രകാശൻ രഞ്ജു.പി. മാത്യു, പി.ജെ.ആന്റണി.ബി. മോഹന ചന്ദ്രൻ, പി. മേഘനാഥൻ, ജോർജ് പി ഏബ്രഹാം, നെയ്യാറ്റിൻകര മുരളി, സി.സുരേഷ് കുമാർ , എം.എസ്.വിജയൻ , കെ.എം. ബാലേന്ദ്രൻ , ഗിരിജാ ജോജി, കെ.വിജയൻ , ശശീന്ദ്ര ബാബു , സുരേഷ് രാജു , കാളികാവ് ശശികുമാർ, എം.പി ഗോപാലകൃഷ്ണൻ നായർ , കെ. ദേവകുമാർ കെ.എം. ജോബ്, എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു. രാവിലെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഭാരവാഹികൾ യോഗം ചേർന്നത്.