കോട്ടയം : വിപണിയിൽ കൊഴിവളത്തിന്റെയും ഉണങ്ങിയ ചാണകത്തിന്റെയും വിലവർദ്ധിച്ചത് കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. മഴക്കാലമായതിനാൽ അടിവളമായി കോഴി വളം ഉപയോഗിക്കുന്ന സമയമാണ്. ഇപ്പോൾ ഓണം വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്യുന്നവരും വാഴ റബ്ബർ ഏലം തുടങ്ങിയവ കൃഷി ചെയ്യുന്നവരും കോഴി വളം വ്യാപകമായി ഉപയോഗിച്ചു വരുന്നു. തമിഴ് നാട്ടിൽ നിന്നാണ് ഇവ കൂടുതലായും എത്തുന്നത് നാട്ടിൻപുറങ്ങളിൽ കിട്ടുന്ന കോഴിവളങ്ങളേക്കാളും ഗുണനിലവാരം കൂടുതൽ ഉള്ളത് തമിഴ് നാട്ടിൽ നിന്നു വരുന്ന കോഴിവളങ്ങൾക്കാണ്. മുൻകാലങ്ങളിൽ ഒരുചാക്ക് കോഴി വളം 80 രൂപയ്ക്ക് കർഷകർക്ക് ലഭിച്ചിരുന്നത് ഇപ്പോൾ ലഭിക്കണമെങ്കിൽ 160 രൂപ ഒരുചാക്കിന് കൊടുക്കണം. പശു വളർത്തൽ കുറഞ്ഞതോടെ ഉണങ്ങിയ ചാണകം കിട്ടാനുമില്ല. വലിയ തോതിൽ പശുവളർത്തുന്നവരുടെ ഫാമുകളിൽ നിന്ന് ഉണങ്ങിയ ചാണകം വലിയ തോതിൽ കർണ്ണാടക യിലേക്ക് കൊണ്ടുപോവുകയാണ്. വളപ്രയോഗം നടത്തുന്ന സമയത്തു തന്നേ വലിയ തോതിൽ വില വർദ്ധിച്ചത് കർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിവളത്തിന്റെയു൦ ചാണകത്തിന്റെയു൦ വിലവർദ്ധിച്ചു : കർഷകർ ദുരിതത്തിൽ :കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്
