കടുത്തുരുത്തി: സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ പണം നൽകാൻ ബാങ്കുകളുമായി കരാർ ഒപ്പിട്ടെങ്കിലും കർഷകർക്ക് പണം കിട്ടാൻ വൈകും. സപ്ലൈകോയ്ക്കും, ബാങ്കുകാർക്കും എന്നാണ് കാരണമെന്ന് പറയാൻ കഴിയുന്നില്ല.
ഇതു വരെയും ബാങ്കുകൾക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്ന് അവർ പറയുമ്പോൾ സപ്ലൈകോ പറയുന്നത് തങ്ങൾ കർഷകരുടെ ലിസ്റ്റ് മൂന്ന് ബാങ്കുകൾക്കും നൽകിയെന്നുമാണ് പറയുന്നത്. ഇതോടെ കർഷകർ ദിവസവും ബാങ്കുകൾ കയറിയിറങ്ങുന്നു. കാനറ ബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളുമായാണ് സപ്ലൈകോ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.ബി.ഐ, കാനറ ബാങ്ക് എന്നീ ബാങ്കുകൾ അവരുടെ അക്കൗണ്ട് നൽകിയ കർഷകർക്ക് പണം നൽകുന്നുണ്ട്. എന്നാൽ 75 ശതമാനം കർഷകരും നെല്ല് സംഭരണ സമയത്ത് നൽകിയിരിക്കുന്നത് മറ്റ് ബാങ്ക് അക്കൗണ്ടുകളാണ്. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് 700 കോടി രൂപയാണ് വായ്പയെടുത്തിരിക്കുന്നത്. 1300 കോടി രൂപയാണ് ഇതുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത്.