കോട്ടയം: ബിജെപി കർഷകമോർച്ചയുടെ നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് കർഷക മാർച്ച് സംഘടിപ്പിച്ചു. വാഴൂർ തേക്കാനം മൃഗാശുപത്രിയിൽ സ്ഥിരം വെറ്റിനറി സർജനെ നിയമിക്കുക, ക്ഷീരകർഷകർക്ക് മുടങ്ങിക്കിടക്കുന്ന ഇൻസെന്റീവ് ഉടൻതന്നെ വിതരണം ചെയ്യുക, മൃഗാശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ ഉടൻ തന്നെ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കർഷകർ പശുവിനെയും കൊണ്ട് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത് പ്രതിഷേധ മാർച്ച് ബിജെപി മധ്യ മേഖല വൈസ് പ്രസിഡണ്ട് വി എൻ മനോജ് ഉദ്ഘാടനം ചെയ്തു. കർഷകമൂർച്ച വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ വി പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു മധ്യ മേഖല പ്രസിഡണ്ട് എൻ ഹരി, ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ ഹരികുമാർ, കെ എസ് ബിനു, ബിജു പൈങ്ങോലിൽ, കൃഷ്ണൻകുട്ടി ചെട്ടിയർ, ജ്യോതി ബിനു, ലീലാമണി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ ആർ പ്രസന്നകുമാർ, വി ബിജു,ലെജി ബിനു, സജി കെ കെ, മനോജ് വടകര, കെ കെ ഹരിദാസ്, അജി എന്നിവർ നേതൃത്വം നൽകി.