ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി : വിടവാങ്ങിയത് ചരിത്രം സൃഷ്ടിച്ച ഇടയൻ

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം.ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് 2013 മാർച്ച്‌ 13 ന് അർജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കർദിനാള്‍ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266 ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1272 വർഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനുപുറത്തുനിന്ന് ഒരാള്‍ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടർന്നാണ് കർദിനാള്‍ ഹോർഹെ മാരിയോ ബെർഗോളിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തത്.

Advertisements

Hot Topics

Related Articles