ഇലന്തൂർ : ഇടതുപക്ഷ ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുന്നവരെ വകവരുത്താൻ ശ്രമിച്ചാൽ ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു.
പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സദസ്സിന്റെ ഉദ്ഘാടനം ഇലന്തൂരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ജി പി ഓഫീസ് മാർച്ചിനിടെ പോലീസ് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ ലക്ഷ്യം വെച്ചു അക്രമം അഴിച്ചുവിടുകയായിരുന്നു. ഈ സമീപനം ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനോ അംഗീകാരിക്കുവാനോ സാധ്യമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവകേരള ജാഥ ജില്ലക്ക് ഒരു പ്രതീക്ഷയും നൽകാതെ കടന്നുപോയി.
ആറന്മുളയിൽ ലോ കോളേജ് വുദ്യാർത്ഥിനിയെ ആക്രമിച്ച എസ് എഫ് ഐ നേതാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ആറന്മുള സി ഐ യെ സസ്പെൻഡ് ചെയ്യണം. സിപിഎം പത്തനംതിട്ട ഏരിയ മുൻ സെക്രട്ടറി പി ആർ പ്രദീപിന്റെ മരണം സംബന്ധിച്ച് സി.പിഎം കാർക്കിടയിൽ തന്നെ സംശയമുണ്ട്. ഈ ദുരൂഹത നീക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷനായിരുന്നു.എ സുരേഷ്കുമാർ, ജോൺസൻ വിളവിനാൽ,
അഡ്വ സുനിൽ എസ് ലാൽ, സിജു എം എസ്സ്, വിജയ് ഇന്ദു ചൂടൻ, രജനി പ്രദീപ്, അഫ്സൽ പത്തനംതിട്ട, മുകുന്ദൻകെ.പി., സെബി മാത്യു മഞ്ഞനിക്കര, രമേശ് കടമ്മനിട്ട, നാസർ തോണ്ടമണ്ണിൽ, റെനീന് മുഹമ്മദ്,
പി കെ ഇക്ബാൽ, അജിത് മണ്ണിൽ, അജി അലക്സ്, രാജു നെടുവേലി മണ്ണിൽ, കെ ജി റെജി, മേഴ്സി സാമൂവൽ, ഫിലിപ്പ് അഞ്ചാനി , കൃഷ്ണദാസ്, എന്നിവർ പ്രസംഗിച്ചു.