കൊച്ചി: കൊച്ചി വരാപ്പുഴയിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്. ഇവർ വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌താണ് എന്നാണ് സംശയം. ഷെരീഫിന്റെ ഭാര്യ മലപ്പുറത്താണ് താമസിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
Advertisements