സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു; ഭാര്യയും ഒരു മകളും ഗുരുതരാവസ്ഥയിൽ

സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38), മകൾ അരുൾ കുമാരിയും(10) ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല.  

Advertisements

Hot Topics

Related Articles