നാടിനെ നടുക്കി അരുംകൊല: മാവേലിക്കരയിൽ 4 വയസ്സുകാരി ആയ സ്വന്തം മകളെ മഴു ഉപയോഗിച്ച് പിതാവ് വെട്ടി കൊലപ്പെടുത്തി; ആക്രമണത്തിൽ മുത്തശിക്കും പരുക്ക്

പുന്നമ്മൂട്: മാവേലിക്കരയിൽ നാലു വയസ്സുകാരി ആയ സ്വന്തം മകളെ മഴു ഉപയോഗിച്ച് പിതാവ് വെട്ടി കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയാണ് പിതാവ് മഹേഷിനാൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം.

Advertisements

ആക്രമണ സമയത്ത് പ്രതി മദ്യപിച്ചിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. പുനര്‍ വിവാഹം നടക്കാത്തതില്‍ മഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ഉണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിന്റെ അമ്മ സുനന്ദക്കും വെട്ടേറ്റിട്ടുണ്ട്. കൈക്ക് വെട്ടേറ്റ ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.

വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരക്കുട്ടിയെ ആണ് കണ്ടത്.

ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് സുനന്ദയെയും ആക്രമിക്കുക ആയിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദേശത്തായിരുന്നു ശ്രീ മഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷം ആണ് നാട്ടിലെത്തിയത്.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ ഈ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.