ന്യൂസ് ഡെസ്ക് : നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന കെ.എൽ 15 എ 2689 ബസ്സിന്റെ ഇരുവശങ്ങളിലുമായി ദേശീയ പതാക കെട്ടിയിരിക്കുന്നത് ഫ്ളാഗ് കോഡ് – 2002 ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി ആർ പ്രഫുൽകൃഷ്ണൻ.
ഫ്ളാഗ് കോഡ് ചട്ടമനുസരിച്ച് വാഹനത്തിന്റെ മുന്നിൽ മധ്യത്തിലോ മുൻവശത്ത് വലതു ഭാഗത്തോ ദേശീയ പതാക ഉപയോഗിക്കാമെന്നാണ് ചട്ടം. ഇവിടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയിൽ ദേശീയ പതാകയെ അപമാനിച്ചിരിക്കുകയാണ്.
ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ, കേന്ദ്ര ആഭ്യന്തരവകുപ്പു സെക്രട്ടറി, ഗതാഗത വകുപ്പു സെകട്ടറി എന്നിവർക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.