വെച്ചൂർ:ഗ്രീൻലീഫിൻ്റേയും വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടേയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് കൂൺ കൃഷി പരിശീലന ക്ലാസ് നടത്തും.നാളെ രാവിലെ10മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെ വെച്ചൂർ ബണ്ട്റോഡ് ജംഗ്ഷന് സമീപത്തെ വ്യാപാരഭവൻ ഹാളിലാണ് പരിശീലന ക്ലാസ് നടക്കുന്നത്. വേമ്പനാട് കോസ്റ്റൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് മാനേജിംഗ് ഡയറക്ടർ പി.പി.പ്രഭുവിന്റെ ആധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പരിശീലന പരിപാടി ഗ്രീൻ ലീഫ് പ്രസിഡന്റ് അഡ്വ.പി.ഐ. ജയകുമാർ ഉദ് ഘാടനം ചെയ്യും. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട.പ്രഫ ഡോ. എ.വി.മാത്യു കൂൺ കൃഷി രീതികൾ വ്യവസായിക അടിസ്ഥാനത്തിലെന്ന വിഷയത്തിൽ പവർ പോയിന്റ് ഡിജിറ്റൽ ക്ലാസ് നയിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻതാൽപര്യമുള്ള വേമ്പ് കോ ഓഹരി ഉടമകൾ, ഗ്രീൻലീഫ് സഹകാരികൾ, മറ്റു കർഷകർ എന്നിവർ കൂടുതൽ വിവരങ്ങൾക്ക് 6235495303 എന്ന നമ്പറിൽ ബന്ധപ്പെടണം.