സംസ്കൃതിയുടെ രുചി വൈവിധ്യങ്ങളൊരുക്കി ഫെഡറൽ ബാങ്ക് ലുമിനാരിയ

ശാസ്ത്രവും സാഹിത്യവും കലകളും ചരിത്രവും കൃഷിയും ഉൾപ്പെട്ട മാനവസംസ്കൃതിയുടെ വിവിധ ഘട്ടങ്ങളെ സുന്ദരമായി അവതരിപ്പിക്കുന്ന ലുമിനാരിയ ഇന്ത്യയിലെ ശ്രദ്ധേയരായ വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടുകൂടിയും ജനപ്രിയമാവുകയാണ്. മിസ് ക്വീൻ ഓഫ് ഇന്ത്യ ഹർഷ ശ്രീകാന്താണ് അക്ഷരോത്സവം വേദിയിൽ  ബുധനാഴ്ച്ച എത്തിയത്. 

Advertisements

അനിയൻ തലയാറ്റുംപിള്ളിയുടെ യൂറോപ്പിന്റെ ഹൃദയഭൂമിയിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഹർഷ ശ്രീകാന്ത് നിർവ്വഹിച്ചു. പത്മശ്രീ നല്കി രാജ്യം ആദരിച്ച വനമുത്തശ്ശിയും ആദിവാസി വൈദ്യത്തിലൂടെ പ്രശസ്തയുമായ ലക്ഷ്മിക്കുട്ടിയമ്മയും കഴിഞ്ഞ ദിവസം അക്ഷരോത്സവ വേദിയിൽ എത്തിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാ സാംസ്കാരിക ശാസ്ത്രമേഖലകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളിൽ വ്യത്യസ്തങ്ങളായ അറിവും അനുഭവങ്ങളുമാണ് വരും ദിവസങ്ങളിലും സന്ദർശകരെ കാത്തിരിക്കുന്നത്. 

കേരളവനംവകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 24 ന് നടക്കുന്ന സ്നേക്ക് റെസ്ക്യൂ ശില്പശാലയ്ക്ക് നേതൃത്വം നല്കുന്നത് ഗവൺമെൻറിന്റെ ‘സർപ്പ ‘ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ ശ്രീ മുഹമ്മദ് അൻവർ വൈ ആണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെയും കലാ സാംസ്കാരിക മേഖലകളിലെയും കാഴ്ചകളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങളും ലുമിനാരിയ ഉറപ്പാക്കുന്നുണ്ട്.

സർഗാത്മകതയുടെയും വിനോദത്തിന്റെയും സന്തോഷം പകരുന്ന നിരവധി ഇടങ്ങളാണ് ലുമിനാരിയായിൽ സന്ദർശകരെ കാത്തിരിക്കുന്നത്. രാത്രി 7 മുതൽ 9 വരെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാസന്ധ്യയിൽ കോളേജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കു പുറമേ സംസ്ഥാന സ്കൂൾകലോത്സവങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ജേതാക്കളായ കലാപ്രതിഭകളും പങ്കെടുക്കുന്നുണ്ട്. 

ലുമിനാരിയായുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഫുഡ് ഫെസ്റ്റിനും  ഇഷ്ടക്കാരേറെയാണ്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകരെയും കൊണ്ട് മണിക്കിലുക്കങ്ങളുടെ ചന്തത്തിൽ സഞ്ചരിക്കുന്ന കുതിരകളും ഒട്ടകവും ലുമിനിരിയായുടെ മറ്റൊരു കൗതുക കാഴ്ചയാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 

എൻ.സി.സി. യുടെ നേതൃത്വത്തിൽ നടത്തുന്ന സാഹസിക വിനോദങ്ങളും ലുമിനാരിയായുടെ ഇഷ്ടയിനങ്ങളായി മാറിക്കഴിഞ്ഞു. മൺകുടങ്ങളും പാത്രങ്ങളും നിർമിക്കുന്നത് നേരിൽ കാണാനും മിതമായ നിരക്കിൽ അവ സ്വന്തമാക്കാനുമുള്ള അവസരം സന്ദർകരിൽ മിക്കവരും പ്രയോജനപ്പെടുത്തുന്നുണ്ട്. 

വാഹന പ്രേമികളിൽ ആവേശം വിതയ്ക്കുന്ന മോട്ടോ എക്സ്പോ  ജനുവരി 25 നാണ്. സൂപ്പർ ബൈക്കുകളുടെ പ്രദർശനം ജനുവരി 26 നാണ്. സമീപകാലത്ത് കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട ഏറ്റവും ഉന്നതനിലവാരത്തിലുള്ള പ്രദർശനമേളയെ അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷത്തിളക്കമാണ് ലുമിനാരിയായുടെ വഴികളിൽ കാണുന്ന ഓരോ മുഖത്തിനും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.