ഫെഡറല്‍ ബാങ്കിന്‍റെ സേവനങ്ങള്‍ അതിവേഗത്തിലാക്കാന്‍
ഓസ്പിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം

തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കാന്‍ ഓസ്പിന്‍ ടെക്നോളജീസിന്‍റെ ‘ഓസ്പിന്‍ഡോക്സ്’ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിലും വിദേശത്തും വിപുലമായ അടിത്തറയുള്ള സാങ്കേതികവിദ്യാധിഷ്ഠിത സ്ഥാപനമായ ഓസ്പിന്‍ ടെക്നോളജീസ് ഫെഡറല്‍ ബാങ്കുമായി ഇതുസംബന്ധിച്ച കാരാറിലേര്‍പ്പെട്ടു. ഡിജിറ്റല്‍വല്‍ക്കരണത്തില്‍ മാര്‍ഗദര്‍ശിയായ ഫെഡറല്‍ ബാങ്കിന്‍റെ ബിസിനസ് പ്രക്രിയകളെ കരുത്താര്‍ജ്ജിപ്പിക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്രീകൃത വിവര കൈകാര്യ സംവിധാനം രൂപീകരിക്കുന്നതിനും അതിനൂതന ഓസ്പിന്‍ഡോക്സ് പ്ലാറ്റ് ഫോം സഹായകമാകും.

Advertisements

വായ്പയ്ക്കുള്ള രേഖകളുടെ സൂക്ഷ്മപരിശോധന, വായ്പാനടപടികള്‍ കൈകാര്യം ചെയ്യല്‍, ആവര്‍ത്തിച്ചുവരുന്ന വിവരങ്ങള്‍ കണ്ടെത്തല്‍, ഓഫീസിനുള്ളിലെ ആശയവിനിമയം സുഗമമാക്കല്‍ തുടങ്ങി ബാങ്കിംഗിനെ കരുത്താര്‍ജ്ജിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഓസ്പിന്‍ഡോക്സിലുണ്ട്. നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ് അധിഷ്ഠിത ശേഷികളുള്ള  പ്ലാറ്റ് ഫോമില്‍ രേഖകളും ബിസിനസ് പ്രക്രിയകളും കൈകാര്യം ചെയ്യുന്നതിനും വിവിധ മാര്‍ഗങ്ങളിലൂടെ ഉള്ളടക്കത്തെ ഫയലിലാക്കുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡ്യൂളുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അതിവേഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഓസ്പിന്‍ഡോക്സ് ഫെഡറല്‍ ബാങ്കിന്‍റെ മൂല്യവര്‍ദ്ധനവില്‍ നിര്‍ണായകമാകുമെന്ന് ഓസ്പിന്‍ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രസാദ് വര്‍ഗീസ് പറഞ്ഞു. അതിവേഗം ബിസിനസ് നടത്തുന്നതിനും മികച്ച ഉപഭോക്തൃ സേവനം ഉറപ്പുവരുത്തുന്നതിനും ഈ ഏകജാലക സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക പ്രതിവിധികള്‍ അതിവേഗം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ‘ബില്‍ഡ് ഫാസ്റ്റ്, ലെസ്സ് കോഡ്, നോ കോഡ്’ മാതൃകയാണ് പിന്തുടരുന്നതെന്ന് ഓസ്പിന്‍ ഡയറക്ടറും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ  കിഷോര്‍ കുമാര്‍ പറഞ്ഞു. ആഭ്യന്തര പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ ഇടപെടലുകളും സുതാര്യതയോടും കാര്യക്ഷമതയോടും കൂടി വളരെ കുറഞ്ഞ ടേണ്‍ എറൗണ്ട് ടൈമിനുള്ളില്‍ (ടിഎടി) പൂര്‍ത്തിയാക്കുകയും നിക്ഷേപത്തില്‍ വേഗത്തിലുള്ള വരുമാനം (ആര്‍ഒഐ) ഉറപ്പുവരുത്തുകയും ചെയ്യുന്നു. തല്‍ക്ഷണ കോണ്‍ഫിഗറേഷനും അതിവേഗ പരിഹാരവും ലഭ്യമാക്കും. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെ ഭാവിയായ ചിട്ടപ്പെടുത്താവുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്തുന്നതിനും ഓസ്പിന്‍ഡോക്സില്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

2009 ല്‍ ടെക്നോപാര്‍ക്കില്‍ ആരംഭിച്ച ഓസ്പിന്‍ ടെക്നോളജീസ് സര്‍ക്കാര്‍- ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങള്‍, ആരോഗ്യപരിരക്ഷാ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  തുടങ്ങിയവയ്ക്ക് ഡിജിറ്റല്‍  പരിവര്‍ത്തന പ്രതിവിധികള്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യ, മധ്യപൂര്‍വ്വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ചുവടുറപ്പിച്ച ഓസ്പിന്‍ പേപ്പറധിഷ്ഠിതവും കാര്യക്ഷമമല്ലാത്തതുമായ സംരംഭങ്ങളെ ഡിജിറ്റല്‍വത്ക്കരിക്കുന്നതിനുള്ള സംരംഭക സോഫ്റ്റ് വെയര്‍ പ്രതിവിധികളാണ് പ്രദാനം ചെയ്യുന്നത്.

Hot Topics

Related Articles