ഫെഡറൽ ബാങ്ക് ലുമിനാരിയ ഫാഷൻ ഷോ മത്സര വിജയികൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയ്ക്ക് ഒന്നാം സ്ഥാനം

പാലാ : സെൻറ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലുമിനാരിയ ഇൻറർ കോളജിയേറ്റ് ഫാഷൻ ഷോ മത്സരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള ഒന്നാം സ്ഥാനവും എൻ.ഐ.എഫ്.റ്റി. തിരുപ്പൂർ രണ്ടാം സ്ഥാനവും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ‘ലുമിനാരിയ’ ജനറൽ കൺവീനർ ആശിഷ് ജോസഫ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. അലൻ സഖറിയ, റോസ് സ്കറിയ, ജോബിൻ ജോബ് മാത്തൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 62 പേരാണ് മത്സരാർത്ഥികളായി എത്തിയത്.

Advertisements

Hot Topics

Related Articles