ന്യൂയോർക്ക് : എല്ലാവരുടെയും ജീവിതത്തിലെ സ്വപ്നതുല്യമായ നിമിഷമാണ് വിവാഹം. അനുയോജ്യരായ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് നിസാരകാര്യമല്ല. എന്നാൽ വിവാഹം ഒരു ഹരമാക്കി മാറ്റിയ ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ജപ്പാൻ സ്വദേശിയായ റൈയുത വാതാനബെയാണ് കഥയിലെ താരം. 36 കാരനായ ഇദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി തൊഴിൽരഹിതനാണ്. കൃത്യമായി ജോലിയില്ലാത്ത ഇദ്ദേഹത്തിന് 4 ഭാര്യമാരും രണ്ട് കാമുകിയുമുണ്ട്. 54 കുട്ടികളുടെ അച്ഛനാകണമെന്നാണ് തന്റെ ആഗ്രഹമെന്നും വാതാനബെ പറഞ്ഞു. ഭാര്യമാരുടെയും കാമുകിമാരുടെയും വരുമാനം കൊണ്ടാണ് ഇദ്ദേഹം ജീവിക്കുന്നത്.
ഗൃഹഭരണവും കുട്ടികളുടെ കാര്യങ്ങളും നോക്കുന്നത് വാതാനബേയാണ്. വീട്ടുച്ചെലവുകൾക്കായി മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. ഈ തുക ഇദ്ദേഹത്തിന്റെ ഭാര്യമാരും കാമുകിമാരും ചേർന്നാണ് നൽകുന്നത്. നിലവിൽ ഇദ്ദേഹത്തിന് പത്ത് കുട്ടികളാണുള്ളത്. തന്റെ മൂന്ന് ഭാര്യമാരോടൊപ്പമാണ് വാതാനബേ കഴിയുന്നത്. എന്നാൽ ജപ്പാനിൽ ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. അതറിയാവുന്ന വാതാനബേ തന്റെ ഭാര്യമാരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഭാര്യമാരും ഇദ്ദേഹവും പരസ്പര സമ്മതത്തോടെയാണ് ബന്ധം തുടർന്നുകൊണ്ടുപോകുന്നത്. 24 കാരിയായ പെൺകുട്ടിയെയാണ് വാതാനബേ തന്റെ നാലാം ഭാര്യയാക്കിയത്. എന്നാൽ നിലവിൽ ഇവർ വാതാനബേയിൽ നിന്ന് അകന്നുകഴിയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകളുമായുള്ള തന്റെ ബന്ധങ്ങളെപ്പറ്റി വാതാനബേ ഒരു ജാപ്പനീസ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ” എനിക്ക് സ്ത്രീകളെ വലിയ ഇഷ്ടമാണ്. തുല്യമായി പരസ്പരം സ്നേഹിക്കുന്നിടത്തോളം കാലം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാകില്ല,” ഇദ്ദേഹം പറഞ്ഞു. അതേസമയം ആഴ്ചയിൽ 28 ലധികം തവണയാണ് താൻ തന്റെ പങ്കാളികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യമാർക്കിടയിൽ അസൂയയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭാര്യമാർ നല്ല സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. ഭാര്യമാർക്ക് പ്രത്യേകം മുറികളുണ്ടെന്നും ഓരോ രാത്രിയും ഓരോ ഭാര്യമാരോടൊപ്പമാണ് താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
” എനിക്ക് 54 കുട്ടികൾ വേണമെന്നാണ് ആഗ്രഹം. അതിലൂടെ എന്റെ പേര് ചരിത്രത്തിലിടം പിടിക്കും. ഞാൻ ഇപ്പോഴും പുതിയ ഭാര്യമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്,” ഇദ്ദേഹത്തെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വ്യത്യസ്ത ജീവിതം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിനും വാതാനബേയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. ആറ് വർഷങ്ങൾക്ക് മുമ്ബാണ് താൻ ഇത്തരമൊരു ജീവിതരീതി ആരംഭിച്ചത്. മുൻകാമുകി തന്നെ ഉപേക്ഷിച്ചതിന്റെ നിരാശയിലും സങ്കടത്തിലുമായിരുന്നു താനെന്നും ഇദ്ദേഹം പറഞ്ഞു. അതിന് ശേഷമാണ് ഡേറ്റിംഗ് ആപ്പ് വഴി സ്ത്രീകളെ പരിചയപ്പെടാനും അവരുമായി ബന്ധം സ്ഥാപിക്കാനും തുടങ്ങിയത്. ഇതോടെയാണ് അവരെയുൾപ്പെടുത്തി കുടുംബമായി ജീവിക്കണമെന്ന് തോന്നിയതെന്നും ഇദ്ദേഹം പറഞ്ഞു.