കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാരോപിച്ച് നടി മഞ്ജു വാര്യർക്ക് അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടിയുടെ വക്കീൽ നോട്ടീസ്. നടി ശീതൾ തമ്പിയാണ് മഞ്ജുവിന് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മഞ്ജു നായികയായി അഭിനയിച്ച് നിർമ്മിച്ച ചിത്രമാണ് ഫുട്ടേജ്. ഈ സിനിമയുടെ ഷൂട്ടിംങിന് ഇടയിൽ നടി ശീതൾ തമ്പിയ്ക്ക് പരിക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് എന്ന് ആരോപിച്ചാണ് ഇപ്പോൾ നടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അപകടകരമായ സീനിൽ സിനിമയിൽ അഭിനയിച്ചിരുന്നു. ഇതിനിടെ നടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് എന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിച്ചാണ് ഇപ്പോൾ നടി രംഗത്ത് എത്തിയിരിക്കുന്നത്.