അൻപത് വർഷത്തിൻ്റെ ചെറുപ്പം നൂറ് വർഷത്തിൻ്റെ കരുത്ത്! സുവർണജൂബിലി നിറവിലേക്ക് ഗിരിദീപം

കളത്തിപ്പടി : അരനൂറ്റാണ്ടായി ഒരു സമൂഹത്തെ വളർത്തി എടുത്ത കരുത്തുമായി കളത്തിപ്പടി ഗിരിദീപം സ്കൂൾ സുവർണജൂബിലി നിറവിലേക്ക്. “Young @ 50, Strong for 100” എന്ന മുദ്രാവാക്യം ഉയർത്തിയാണ് സ്കൂൾ അൻപതാം വർഷം ആഘോഷിക്കുന്നത്.  അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനോത്സവത്തോടനുബന്ധിച്ച് ഗിരിദീപം സുവർണജൂബിലി ലോഗോ പ്രകാശനം ചെയ്‌തു. 50 ഹൈഡ്രജൻ ബലൂണുകൾ പറത്തിയതും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനെ വർണാഭമാക്കി. കറ്റുവീട്ടിൽ മോട്ടേഴ്‌സ് ഉടമ ലിബു-മഞ്ജു ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനായ 24 വിരലുകളുള്ള ഒന്നാം ക്ലാസ്സുകാരൻ ലിയാൻ്റോ ചടങ്ങിൽ ശ്രദ്ധേയനായി. 

Advertisements

Hot Topics

Related Articles