കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശിഖയായ ഫയലുകൾ തീർപ്പാക്കുന്നതിന് ജൂൺ 15 മുതൽ സെപ്തംബർ 30 വര നടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ചയും ഓഫീസുകളിൽ ജീവനക്കാർ ആവേശത്തോടെ ഹാജരായി.ജില്ലയിലെ മുഴുവൻ ഓഫീസുകളും രാവിലെ 9 മുതൽ 6 വരെ തുറന്നു പ്രവർത്തിച്ചു.
Advertisements
പതിനാറായിരത്തിലധികം ഫയലുകളാണ് ഒരു ദിവസം കൊണ്ട് തീർപ്പാക്കിയത്. അവധി ദിവസവും ഓഫീസുകളിൽ ഹാജരായി ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ സഹകരിച്ച മുഴുവൻ ജീവനക്കാരെയും ആക്ഷൻ കൗൺസിൽ സമരസമിതി അഭിവാദ്യം ചെയ്തു.