കൊച്ചി : ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവിനെ കാണും. സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയെ കാണുന്നത്.
Advertisements
വൈകിട്ട് നാലിന് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഇതേ ആവശ്യവുമായി ഡബ്ല്യൂസിസി അംഗങ്ങള്‍ നേരത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല, സമിതിയാണെന്ന് വ്യക്തമായത് ഈ കൂടിക്കാഴ്ചയിലായിരുന്നു.