കോഴിക്കോട് : ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശ്യമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത്ത് വ്യക്തമാക്കി. ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിക്കാൻ ശ്രമം നടത്തി എന്ന ആരോപണം ശക്തമായിട്ടും രഞ്ജിത്ത് പ്രതികരിക്കാൻ വിസമ്മതിച്ചു.
വിവാദത്തില്‍ രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ച മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം തന്റെ നിലപാട് മാറ്റിയിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ സിനിമയെ അവഗണിച്ചെന്നും കിട്ടിയ അവാര്‍ഡുകള്‍ പിൻവലിപ്പിക്കാൻ ജൂറി അംഗങ്ങളുടെ മേല്‍ അക്കാദമി ചെയര്മാൻ സ്വാധീനം ചെലുത്താൻ ശ്രമം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് വിനയൻ രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമാണ് വിനയൻ പരാതി നല്‍കിയത്.