ന്യൂസ് ഡെസ്ക് : ചലച്ചിത്ര നയരൂപീകരണത്തിനായി സംവിധായകൻ ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ ഒരു കമ്മറ്റി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. സാംസ്‌കാരിക വകുപ്പാണ് കമ്മറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. ഇപ്പോഴിതാ ഈ കമ്മറ്റിയില്‍ നിന്നും രണ്ടുപേര്‍ പിന്മാറിയിരിക്കുകയാണ്.
നടി മഞ്ജു വാര്യരും സംവിധായകന്‍ രാജീവ് രവിയുമാണ് പിന്മാറിയത്. ഷൂട്ടിങ് അസൗകര്യങ്ങള്‍ കാരണമാണ് ഒഴിഞ്ഞതെന്നാണ് വിശദീകരണം. ബി ഉണ്ണികൃഷ്ണന്‍, മുകേഷ്, സന്തോഷ് ടി കുരുവിള, നിഖില വിമല്‍, പത്മപ്രിയ എന്നിവര്‍ കമ്മറ്റിയില്‍ തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി കണ്‍വീനര്‍ ആയുള്ള കമ്മറ്റിയില്‍ യോഗ്യതയുള്ളവരില്ലെന്നും ഇതില്‍ അംഗങ്ങള്‍ ആയവരോട് ചോദിച്ചിട്ടാണോ ഉള്‍പ്പെടുത്തിയതെന്നും ഡബ്ല്യുസിസിയും ഫിലിം ചേംബറും ചോദിച്ചിരുന്നു. കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്ന ഡബ്ല്യൂ.സി.സിയുടെ വിമര്‍ശനം വന്നതിനു പിന്നാലെയാണ് സംഘടനയില്‍ നിന്നും രണ്ടുപേര്‍ പിന്മാറിയിരിക്കുന്നത്.