തിരുവനന്തപുരം : ഡീസല്‍ വെട്ടിപ്പ് ആരും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.16000 കോടി ലൈഫ് പദ്ധതിക്കായി ഇതുവരെ ചെലവാക്കി. ഇതിനായി ഇനിയും ചെലവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പെന്‍ഷനുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. യു ഡി എഫ് കാലത്തെക്കാള്‍ ഇരട്ടി തുകയാണ് പെന്‍ഷനായി നല്‍കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന് മന്ത്രിയുടെ മറുപടി. സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിച്ചുരുക്കിയത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചിരുന്നു. ഓണ്‍ലൈന്‍ ആയതുകൊണ്ട് ആരും മിണ്ടിയില്ലെന്നും ധനമന്ത്രി പറഞ്ഞു. എംപിമാരെ വിളിക്കേണ്ട രീതിയില്‍ വിളിക്കണമായിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനും മന്ത്രി മറുപടി നല്‍കി. കല്യാണത്തിനോ സദ്യയ്‌ക്കോ അല്ലല്ലോ വിളിക്കുന്നതെന്നായിരുന്നു ഇതിന് ധനമന്ത്രി നല്‍കിയ മറുപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ നിന്നുള്ള 18 യുഡിഎഫ് എംപിമാരും ഒന്നും ചെയ്യുന്നില്ല എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പൊതുവായ വിഷയം വരുമ്പോള്‍ അഴിമതിയും ധൂര്‍ത്തുമാണ് ഇവിടെ എന്നതാണ് പ്രതിപക്ഷ ആരോപണം. എന്ത് അഴിമതിയും ധൂര്‍ത്തുമാണ് ഇവിടെ നടക്കുന്നത് എന്ന് പ്രതിപക്ഷം വ്യക്തമാക്കണം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിന്റെ താത്പര്യത്തിനുവേണ്ടി നില്‍ക്കണം എന്ന് പറഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.