പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കിണാശ്ശേരി സ്വദേശി ശിവദാസൻ(48) ആണ് ആത്മഹത്യ ചെയ്തത്. ശിവദാസന് ഫൈനാൻസുകാരുടെ ഭീഷണി നിരന്തരം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശിവദാസൻ ജീവനൊടുക്കുന്നതിന് അരമണിക്കൂർ മുൻപും വീട്ടിൽ ഫിനാൻസുകാർ എത്തിയിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
Advertisements
ഇതിൽ മനം നൊന്താണ് ശിവദാസൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവദാസന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.