ഡല്‍ഹി : എഡ്യൂടെക് കമ്പനിയായ ബൈജൂസ് മെസിയുമായുള്ള കരാർ അവസാനിപ്പിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിത്.എല്ലാവർക്കും വിദ്യാഭ്യാസം എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മെസിയെ ആഗോള ബ്രാൻഡ് അംബാസിഡറാക്കി ബൈജൂസ് 2022-ല്‍ കരാറില്‍ ഒപ്പിട്ടത്.
2022 മുതല്‍ മൂന്ന് വർഷത്തെ കരാറാണ് ബൈജൂസിന് മെസിയുമായുണ്ടായിരുന്നത്. ഇതില്‍ ആദ്യ വർഷത്തെ കരാർ തുക മെസിക്ക് ബൈജൂസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 കോടി മുതല്‍ 60 കോടി വരെയാണ് ഒരു വർഷത്തെ കരാർ തുകയായി കണക്കാക്കിയിരുന്നത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് മെസിയുമായി ബൈജൂസ് കരാറില്‍ ഏർപ്പെട്ടത്. കരാറിന്റെ കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം ബൈജൂസ് ഇതുവരെയും നല്‍കിയിട്ടില്ല.