ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി അഞ്ചാം തവണയും ഫിന്‍ലന്‍ഡ്. ഡെന്മാര്ക്കാണ് രണ്ടാംസ്ഥാനത്ത്. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷസൂചികയില്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനാണ് 146 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അവസാനസ്ഥാനത്ത്. 136-ാമതാണ് പട്ടികയില്‍ ഇന്ത്യയുെട സ്ഥാനം. കഴിഞ്ഞവര്‍ഷത്തില്‍നിന്ന് മൂന്നുസ്ഥാനം മെച്ചപ്പെടുത്താന്‍ രാജ്യത്തിനായി.
കോവിഡ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ച് വിദഗ്ധര്‍ പഠനം നടത്തി. 18 രാജ്യങ്ങളിലുള്ളവരില്‍ ഉത്കണ്ഠ, ദുഃഖം എന്നിവയില്‍ വര്‍ധനയുണ്ടായി. എന്നാല്‍, ദേഷ്യം പ്രകടിപ്പിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്. ഐസ്ലന്ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് രാജ്യങ്ങള്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടു. മൂന്നുസ്ഥാനം മെച്ചപ്പെടുത്തി യു.എസ്. 16-ാമതെത്തി. കാനഡ പതിനഞ്ചും ബ്രിട്ടന് പതിനേഴും ഫ്രാന്‍സ് ഇരുപതും സ്ഥാനത്താണ്. ലെബനന് (145), സിംബാബ്വെ (144), റുവാണ്‍ഡ (143), ബോട്സ്വാന (142) എന്നിവയാണ് പട്ടികയിലെ അവസാനരാജ്യങ്ങള്.