ദുബൈ: ദുബൈ മരീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Advertisements
ജുമൈറ ലേക്ക്സ് ടവേഴ്സ് ട്രാം സ്റ്റേഷന് സമീപമുള്ള ഡ്രീം ടവര്‍ എ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 29 നിലകളുള്ള കെട്ടിടത്തിന് 174 മീറ്റര്‍ ഉയരമുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് വീഡിയോയില്‍ കാണാം.