മൂന്ന് ദിവസമായി നിന്ന് കത്തുന്നു; യു പി യിൽ കോൾഡ് സ്റ്റോറേജിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാകുന്നില്ല; നഷ്ടം 50 കോടി; ശ്രമം തുടരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ ഉണ്ടായ തീപിടുത്തം 80 മണിക്കൂർ ആയിട്ടും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച്ച വെളുപ്പിനെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 

Advertisements

അഗ്നിരക്ഷാ സേനയും എസ്‌ഡി‌ആർ‌എഫ് സംഘവും തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മൂന്ന് ദിവസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ പരിശ്രമം വിജയം കണ്ടില്ല. അടുത്ത ജില്ലകളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ പറഞ്ഞു.

Hot Topics

Related Articles