തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍ വച്ച് നടക്കുന്ന എന്‍.സി.സി യുടെ ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭക്ഷണശാലയില്‍ തീപിടിത്തം. രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. ഗ്യാസ് സ്റ്റൗവിന് ഘടിപ്പിച്ച റെഗുലേറ്ററിന്റെ ട്യൂബ് ലൂസാവുകയും ഗ്യാസ് ചോര്‍ന്ന് തീപിടിത്തമുണ്ടാവുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു സിലിണ്ടറുകള്‍ മാറ്റിയതിനാല്‍ വന്‍ ദുരന്തമൊഴിവാക്കാനായി.
കേരളം,ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 600 ഓളം കേഡറ്റുകളും ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റേഷന് ഓഫീസര്‍ സി.പി.രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കാന്റീന് ജീവനക്കാര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഉടന്‍ തന്നെ സേനാംഗങ്ങളും ചേര്‍ന്ന് തീയണക്കുകയും വാതക ചോര്‍ച്ച പരിഹരിച്ച് സിലിണ്ടര്‍ ക്യാന്റീന് പുറത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാരായ ദയാല്‍. പി.വി , ഗിരീഷ്.പി.വി, രജീഷ് കുമാര്‍.ടി.വി, സജീന്ദ്രന്. കെ , രാജേന്ദ്രകുമാര്‍.സി.പി, സുഗതന്.പി.കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.