തിരുവല്ല നഗരമധ്യത്തില്‍ ആളോഴിഞ്ഞ പുരയിടത്തിലെ മുളങ്കാടിന് തീപിടിച്ചു; പരിഭ്രാന്തരായി ജനങ്ങള്‍

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ ആളൊഴിഞ്ഞ പുരയിടത്തിലെ മുളങ്കാടിന് തീ പിടിച്ചു. വൈ എം സി എ ജംഗ്ഷനില്‍ സിംഹാസന പള്ളിക്ക് സമീപത്തെ അരയേക്കര്‍ വരുന്ന പുരയിടത്തിലാണ് തീ പിടിച്ചത്.

Advertisements

ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. തീപടരുന്നത് കണ്ട് സമീപത്തെ സ്ഥാപന ഉടമ അഗ്‌നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നുള്ള അഗ്‌നി ശമന സേനയെത്തി 12 മണിയോടെ തീ അണച്ചു. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

Hot Topics

Related Articles