കോട്ടയം: ജില്ലയിലെ ഫയർസ്റ്റേഷനുകളില്‍ വാഹനങ്ങളുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, ആവശ്യത്തിന് ഡ്രൈവർമാരില്ല.ഒന്നോ രണ്ടോ കോളുകള്‍ ഒരുമിച്ചുവന്നാല്‍ സ്ഥലത്തെത്താൻ ഒരു നിർവാഹമില്ല. ഡ്രൈവർമാരില്ലാത്തതിനാല്‍ ആംബലൻസാവട്ടെ കാര്യമായി ഉപയോഗിക്കാറുമില്ല. ആകെ വേണ്ടതിനേക്കാള്‍ 18 ഡ്രൈവർമാരുടെ കുറവുണ്ട്. രാവിലെ 8.45ന് കയറി പിറ്റേന്ന് രാവിലെ 8.45ന് ഇറങ്ങുന്ന രീതിയിലാണ് ഒരാളുടെ ഷിഫ്റ്റ്. പിറ്റേന്ന് അവധിയായിരിക്കും. ഇതിനിടെ ആരെങ്കിലും ലീവോ ഓഫോ എടുത്താല്‍ അടിമുടി താളംതെറ്റും. ചൂട് കൂടിയതോടെ തീപിടുത്തത്തിന്റെ കാലമായതിനാല്‍ നല്ല തിരക്കാണ്. തോട്ടങ്ങളടക്കമുള്ളതിനാല്‍ രാത്രിയും പകലുമില്ലാതെ വിളിവരും.എല്ലാ ഫയർസ്റ്റേഷനുകളിലുമായി ഒമ്ബത് ആംബുലൻസുകളാണുള്ളത്.
അപകടസ്ഥലത്തും രോഗികളേയുമൊക്കെ കൊണ്ടുപോകാനാണ് സംവിധാനമെങ്കിലും ഡ്രൈവർ ക്ഷാമം മൂലം ആംബലുൻസ് വിളിച്ചാല്‍ പോകാറില്ല. തിരക്കില്ലെങ്കിലും ഫയർ കോള്‍ വന്നാല്‍ പോകാൻ ആളില്ലാത്തതാണ് കാരണം. ഇതിനിടെ ശബരിമല ഡ്യൂട്ടിയും മറ്റ് പരിശീലനങ്ങള്‍ക്കുമൊക്കെ പോവേണ്ടിവരുമ്ബോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഞെരുക്കത്തിലാവും. ഇവിടെയുള്ള ഭൂരിഭാഗം ഡ്രൈവർമാരും അന്യജില്ലക്കാരനാണ്. ഇതുമൂലം അസമയത്ത് കോളുകള്‍ വന്നാല്‍ വഴിയറിയാതെ കൃത്യസയത്ത് എത്താത്ത സംഭവങ്ങളുമുണ്ട്. നാട്ടുകാരായ ഡ്രൈവർമാരെ അതത് സ്റ്റേഷനുകളില്‍ ജോലിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.