കൊച്ചി: കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിലാണ് തീപിടുത്തമുണ്ടായത്. മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സ്റ്റോറിന്റെ നിര്മ്മാണ് യൂണിറ്റാണിത്. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്.
കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിശദീകരണം. രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തല്‍. തീപിടുത്തത്തിന് കാരണ ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.