മീൻ കുളത്തിലെ മോഷണം നടപടി സ്വീകരിക്കണം : പ്രൊഫ. ഡോ. റോസമ്മ സോണി 

അമലഗിരി: അതിരമ്പുഴ പഞ്ചായത്തിന്റെ നാലു വർഷം മികച്ച കർഷക അവാർഡ് നേടിയ അമലഗിരി ഷീലാ  സാബുവിന്റെ മത്സ്യകുളത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ വളർത്തുമീൻ മോഷ്ടിച്ച സംഭവം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് പോലീസിൽ  പരാതിപ്പെട്ടിട്ടും അന്വേഷണം പോലും നടത്തുവാനോ സ്ഥലത്തെത്തി നടപടി സ്വീകരിക്കുവാനോ സാധിക്കാത്തത് അപലനീയമാണെന്ന് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി കുറ്റപ്പെടുത്തി. അതിരമ്പുഴ പഞ്ചായത്ത് പതിഞ്ചാം വാർഡിലെ അമലഗിരിയിൽ മീൻ കൃഷി, പശു വളർത്തൽ എന്നിവയിലൂടെ ഉപജീവനം നടത്തുന്ന ഷീലാ സാബുവിനും ഭർത്താവ് സാബുവിനും സംഭവിച്ച നഷ്ടം നികത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുവാൻ അധികൃതർ തയാറാകണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles